കോഴിക്കോട് നടന്ന മുസ് ലിം യൂത്ത് ലീഗ് മഹാറാലിയിൽ പതിനായിരങ്ങൾ അണിനിരന്നു

കോഴിക്കോട്: വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരേ മുസ് ലിം യൂത്ത് ലീഗ് കോഴിക്കോട്ട് സം​ഘടിപ്പിച്ച മഹാറാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഞായർ വൈകീട്ട് നാലിന് സരോവരം പാർക്കിന് സമീപം നിന്ന് ആരംഭിച്ച റാലി കടപ്പുറത്തു സമാപിച്ചു. പതിനായിരങ്ങൾ റാലിയിൽ അണിചേർന്നു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെയും നേതൃത്വത്തിൽ ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് എടനീർ, കെ.എ മാഹീൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീർ, ഗഫൂർ കോൽക്കളത്തിൽ, ടി പി ജിഷാൻ, ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു, ഓർഗനൈസിങ് സെക്രട്ടറി ടി.പി അ്ഷ്റഫലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസീസ് കളത്തൂർ, സഹീർ ആസിഫ്, നസീർ നല്ലൂർ, പി.സി നസീർ, എം.പി നവാസ്, സി.എച്ച് ഫസൽ, മിസ്ഹബ് കീഴരിയൂർ, ടി. മൊയ്തീൻ കോയ, ശരീഫ് കൂറ്റുർ, മുസ്തഫ അബ്ദുൾ ലത്തീഫ്, പി.എം മുസ്തഫ തങ്ങൾ, റിയാസ് നാലകത്ത്, എ.എം സനൗഫൽ, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈർ, പി.എച്ച് സുധീർ, ഇ.എ.എം അമീൻ, അഡ്വ. വി.പി നാസർ, അമീൻ ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ ജാഫർ ഖാൻ, ഷാഫി കാട്ടിൽ, ഷിബി കാസിം, റെജി തടിക്കാട്, സാജൻ ഹിലാൽ, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചൽ, പി. ബിജു, ടി.ഡി കബീർ, യൂസുഫ് ഉളുവാർ, അൽത്താഫ് മാങ്ങാടൻ, കെ എം എ റഷീദ്, സി. ജാഫർ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സൻ ആലംഗീർ, എൻ.കെ അഫ്സൽ റഹ്‌മാൻ, കുരിക്കൾ മുനീർ, എ എം അലി അസ്ഗർ, കെ എ മുഹമ്മദ് ആസിഫ്, എ സദക്കത്തുല്ല, എ സിജിത്ത് ഖാൻ, റഫീഖ് കൂടത്തായി, ഷെരീഫ് സാഗർ, പി വി അഹമ്മദ് സാജു, പി.കെ നവാസ്, സി.കെ നജാഫ്, യൂത്ത് ലീഗ് ജില്ല ഭാരവാഹികൾ റാലിക്ക് നേതൃത്വം നൽകി.

കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനം മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തെലുങ്കാന പഞ്ചായത്തി രാജ്, ഗ്രാമവികസന മന്ത്രി ദൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയായിരുന്നു. മുസ് ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ് ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ പി എ മജീദ്, മുസ് ലിം ലീഗ് നിയമസഭ ഡെപ്യൂട്ടി ലീഡർ ഡോ. എം കെ മുനീർ, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു, മുസ് ലിം ലീഗ് സംസ്ഥാന ഭാരവാഹികൾ, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറർ പി ഇസ്മായിൽ സംസാരിച്ചു.

error: Content is protected !!