അമൃത്സര്‍ വിമാനത്താവളത്തില്‍ 32 പേരെ ‘മറന്ന്’ വിമാനം ടേക്ക് ഓഫ് ചെയ്തു…

WebDesk

ബംഗളൂരുവില്‍ അന്‍പതോളം യാത്രക്കാരെ മറന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ അമൃത്സറിലും സമാന സംഭവം. സിംഗപ്പൂരിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനം മണിക്കൂറുകള്‍ക്ക് മുന്‍പേ ടേക്ക് ഓഫ് ചെയ്തതോടെ കയറാന്‍ കഴിയാതിരുന്നത് 35 യാത്രക്കാര്‍ക്കാണ്.
സ്‌കൂട്ട് എയര്‍ലൈന്‍ വിമാനം രാത്രി 7.55നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പറന്നുയര്‍ന്നത്. ഇതോടെയാണ് വിമാനം പുറപ്പെടുന്ന സമയം അറിയാതെ 35 പേര്‍ക്ക് യാത്ര മുടങ്ങിയത്.
വിമാനത്തില്‍ കയറാന്‍ കഴിയാതിരുന്ന യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കി ഒരുക്കി നല്‍കിയെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനത്തിന്റെ ടേക്ക് ഓഫ് സമയം മാറ്റിയത് അധികൃതര്‍ അറിയിക്കാത്തതാണ് സംഭവത്തിന് കാരണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി കെ സേഠ് പറഞ്ഞു. അതേസമയം സമയമാറ്റത്തെ കുറിച്ച് യാത്രക്കാര്‍ക്ക് ഇ-മെയില്‍ വഴി വിവരം അറിയിച്ചിരുന്നെന്നാണ് എയര്‍ലൈന്‍സിന്റെ വിശദീകരണം. സംഭവം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതോടെ വിമാനം തിരികെ എത്തി ഇവരെ സിംഗപ്പൂരിലേക്ക് എത്തിക്കുകയായിരുന്നു.

error: Content is protected !!