കിറ്റ് കൊടുക്കുന്നത് കേന്ദ്രം; അവകാശവാദവുമായി വി മുരളീധരൻ

Web Desk

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യങ്ങൾ കേന്ദ്രത്തിന്റേതാണെന്ന അവകാശവാദം ആർത്തിച്ച് വി മുരളീധരൻ. ഗരീബ് കല്യാൺ യോജന വഴി മോദി സർക്കാർ നൽകുന്ന ഭക്ഷ്യ ധാന്യങ്ങളാണ് കിറ്റായി സംസ്ഥാനം നൽകുന്നതെന്ന് മുരളീധരൻ പറഞ്ഞിരുന്നു.
കൊവിഡ് കാലത്ത് നൽകിയ ഭക്ഷ്യ കിറ്റ് കേന്ദ്രസർക്കാർ നൽകിയതെന്ന രീതിൽ വ്യാജ പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിനു പിന്നാലെയാണ് മുരളീധരന്റെ ഈ വാദം.
കേന്ദ്രം കൊടുക്കുന്ന ഭക്ഷ്യ ധാന്യങ്ങൾ കിറ്റാക്കി വിതരണം ചെയ്തിട്ട് അത് താൻ കൊടുത്തതാണെന്ന് ഞെളിഞ്ഞു നിന്ന് പറയാൻ കുറച്ചെങ്കിലും ഉളുപ്പ് വേണമെന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്രം നൽകിയതെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലും കിറ്റ് കൊടുക്കണ്ടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ജനപ്രീതിയിൽ എതിരാളികൾക്ക് ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് വ്യാജ വാർത്തകൾ സൃഷ്ടിച്ച് ചർച്ചകൾ വഴിതിരിച്ചു വിടാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

error: Content is protected !!