
Report: Web Desk
കണ്ണൂർ : പെൺസുഹൃത്തിനൊപ്പം നടന്നതിന് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദനം. ചെണ്ടയാട് സ്വദേശിക്കാണ് മർദനമേറ്റത്. പെൺകുട്ടിക്ക് ഒപ്പം നടക്കുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവർ മർദിച്ചത്.
വിദ്യാർത്ഥികൾ സ്ഥിരമായി ഒരുമിച്ചാണ് വരുന്നത്. ഇതിൽ ഒരു പെൺകുട്ടിയുടെ ഒപ്പം നടക്കുന്നു എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവർ ജിനീഷ് മർദിച്ചത്.മർദനമേറ്റവിവരം വിദ്യാർത്ഥി രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ജിനീഷിനെതിരെ പൊലീസ് കേസെടുത്തു.