കെട്ടിട ഉടമ കട കയ്യേറിയതിൽ പ്രതിഷേധിച്ച് കല്ലുരുട്ടിയിൽ വ്യാപാരികളുടെ ഹർത്താൽ

Report: AC Nizar Babu

മുക്കം നഗരസഭയിലെ കല്ലുരുട്ടി അങ്ങാടിയിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടൈലറിംഗ് സ്ഥാപനം നടത്തുന്നയാളെ കെട്ടിട ഉടമ കടകയ്യേറി ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കല്ലുരുട്ടിയിൽ ഹർത്താലിന് ആഹ്വനം ചെയ്തു . രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

അമിതമായ നിരക്കിൽ വാടക നൽകണമെന്നാവശ്യപ്പെട്ട് കട കയ്യേറി കെട്ടിട ഉടമ വേറെ പൂട്ടിട്ട് പൂട്ടുകയായിരുന്നു. ഇതാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്. കെട്ടിട ഉടമയുടെ ധിക്കാരത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു .പ്രശ്നം ഒത്തു തീർക്കാൻ ഇരുവിഭാഗവും തമ്മിൽ മുക്കം പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചയും പരാജയപ്പെട്ടു. വ്യാപാരികളെ കുടിയിറക്കാനുള്ള നീക്കത്തിൽ കൂടുതൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് വ്യാപാരികൾ പറഞ്ഞു.

error: Content is protected !!