
Report: News Desk
മുക്കം: ‘നിലച്ചുപോകരുത്, പാലിയേറ്റീവ് കെയർ’ എന്ന സന്ദേശവുമായി മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് നാളെ നടക്കും.പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും ബിരിയാണിക്കുള്ള ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചതായും സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാചകവും വിതരണവും നടക്കുന്ന ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് എൻ സി ഓഡിറ്റോറിയത്തിൽ വിഭവങ്ങൾ എത്തിതുടങ്ങി. വിഭവങ്ങൾ പൂർണമായും സൗജന്യമായാണ് സമാഹരിക്കുന്നത്.
ബിരിയാണികാവശ്യമായ അരി മുക്കം ഗൾഫ് ഗോൾഡ് ഉടമയാണ് സ്പോൺസർ ചെയ്യുന്നത്.പാചകതൊഴിലാളികളുടെ സംഘടനയായ കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ സൗജന്യമായാണ് പാചകം ചെയ്യുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ നോർത്ത് കാരശ്ശേരി സി എം സൗണ്ട്സ് നൽകി. പാചകകേന്ദ്രമായി എൻ സി ഓഡിറ്റോറിയവും സൗജന്യമായാണ് നൽകിയത്.
മുക്കം നഗരസഭയും കാരശ്ശേരി, കൊടിയത്തൂർ, ഓമശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലുമായി 50 പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഓർഡറുകൾ സീകരിച്ചത്.ഈ കേന്ദ്രങ്ങളിൽ നിന്നും അയക്കുന്ന വാഹനത്തിലാണ് ബിരിയാണി കയറ്റി അയക്കുക. വിഭവസമാഹാരണത്തിൽ ഒട്ടേറെ പ്രദേശങ്ങളും കൂട്ടായ്മകളും സ്ഥാപനങ്ങളും റെസിഡൻസ് അസോസിയേഷനുകളും കച്ചവടക്കാരും നൂറുകണക്കിന് വ്യക്തികളും കൈകോർത്തതായി ഭാരവാഹികൾ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ പ്രാദേശിക കൂട്ടായ്മകളും കെ എം സി സി സംഘടനകളും വിഭവസമാഹാരണത്തിൽ പങ്കാളികളാകുന്നുണ്ട്.ബിരിയാണി ചലഞ്ച് തത്സമയ സപ്രേഷണം ഉണ്ടാകുമെന്ന് പബ്ലിസിറ്റി ചെയർമാൻ എ സി നിസാർ ബാബു പറഞ്ഞു.
ഗൾഫ് നാടുകളിലും ഇതിന്റെ ഭാഗമായി ബിരിയാണി ചലഞ്ച് നടക്കുന്നുണ്ട്.യു എ ഇ യിലും സൗദിയിലും ജിദ്ദയിലും വെള്ളിയാഴ്ചയാണ് ബിരിയാണി ചലഞ്ച് നടക്കുന്നത്.പത്ര സമ്മേളനത്തിൽ ചെയർമാൻ പി കെ ശരിഫുദ്ധീൻ, പി നൂറുൽ അമീൻ, ജനറൽ കൺവീനർ ബക്കർ കളർ ബലൂൺ, ചീഫ് കോഡിനേറ്റർ ടി പി അബൂബക്കർ, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് കക്കാട്, ഇ അഷറഫ് എന്നിവർ പങ്കെടുത്തു