കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു

Report: Rafeeq Thottumukkam

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 17.3 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ കൊല്ലത്താടി പാറക്കോത്ത് അരീക്കൽ റോഡ്, 10 ലക്ഷം രൂപ അനുവദിച്ച കരിമ്പ പൂലോട് റോഡ് എന്നിവയുടെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് റോഡുകൾക്കുമുള്ള തുക അനുവദിച്ചത്. ഈ പദ്ധതിയിൽ നിന്നും മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 11.25 കോടി രൂപയുടെ റോഡ് പ്രവൃത്തികൾക്ക് തുക അനുവദിച്ചിട്ടുണ്ടെന്നും അവയുടെ പ്രവൃത്തികൾ നടന്നുവരുന്നതായും എം.എൽ.എ പറഞ്ഞു.കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജിപുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ശിയോലാൽ,ഗ്രാമപഞ്ചായത്ത് മെമ്പർ യു.സി ബുഷ്റ, കെ ഷിജു, പി സുധീഷ്, ടി.കെ അനിൽ ബാബു, എൻ.കെ അനൂപ്, പി തങ്കരാജ് എന്നിവർ സംസാരിച്ചു.

error: Content is protected !!