
Report: News Desk
മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ഷമീറിനെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ചെറുവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് വി.പി.എ ജലീൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ജനറൽ സെക്രട്ടറി കെ.വി നിയാസ് മണ്ഡലം സെക്രട്ടറി നൗഫൽ പുതുക്കുടി ,ഷരീഫ് അക്കരപറമ്പിൽ, നിയാസ് ചെറുവാടി, ഷാജി എരഞ്ഞിമാവ്, ഷബീൽ പന്നിക്കോട്, നിഷാദ്. ടി. കെ , ഫിറോസ് കെ.കെ,റമീസ്.കെ,റഷീദ് കെ സി,അയ്യൂബ്.സി.പി, അസീസ് പുത്തലത്ത്, ജമാൽ നെച്ചിക്കാട്, ടി.പി ശംസുദ്ധീൻ, സഫറുദ്ദീൻ കെ.ടി, ഷഫീഖ് കുറുവാടങ്ങൽ, അസ്സൻകുട്ടി എ.പി , സബീൽ.പി,യൂസഫ് കുളങ്ങര, ടി.പി ഷരീഫ്, വാഹിദ്, നൗഫൽ നെച്ചിക്കാട്, അജ്മൽ എള്ളങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു.