
Report: Rejith Mavoor
താത്തൂർ പൊയിലിൽ യു ഡി എഫി നുണ്ടായ വിജയം നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് വിജയിച്ച കെ സി വാസന്തി. വിജയാഹ്ലാദ പ്രകടനത്തിനു ശേഷം മാവൂരിൽ സി ടി.വിയോട് സംസാരിക്കയായിരുന്നു അവർ. ശക്തമായ മൽസരമാണ് നടന്നതെന്നും കഴിഞ്ഞ തവണത്തെ ഭരണ നേട്ടങ്ങൾ ഉയർത്തി കാണിച്ചുള്ള പ്രചരണത്തിന് ലഭിച്ച അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നതെന്നും വരുന്ന അഞ്ച് വർഷം തന്നിൽ വിശ്വാസമർപ്പിച്ച വോട്ടർമാർക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും കൂടാതെ വിജയത്തിനു വേണ്ടിപ്രവർത്തിച്ചവർക്കായി ഈ വിജയം സമർപ്പിക്കുന്നുവെന്നും കെ സി വാസന്തി പറഞ്ഞു .