
newsdesk
മുക്കം : കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി മുക്കത്ത് യൂത്ത് ബ്രിഗേഡ് മാർച്ചും,പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
കാരശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി മുക്കം മിനിപാർക്കിൽ സമാപിച്ചു.
ഡി വൈ എഫ് ഐ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് LG ലിജീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ കെ രനിൽ രാജ് അധ്യക്ഷനായി . ബ്ലോക്ക് സെക്രട്ടറി എപി ജാഫർ ശരീഫ് സ്വാഗതം പറഞ്ഞു , അഖിൽ P P , സജിത്ത്, വിജിഷ സന്തോഷ്, പുഷ്ക്കിൻ, അഭി ഇ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ട്രഷറർ ശരത്ത് CS നന്ദി പറഞു.