മുക്കം പോലീസ് സ്റ്റേഷനിലേക്ക് പ്രിന്റർ കൈമാറി ലയൺസ് ക്ലബ്ബും മൈ ജി ഗ്രൂപ്പും

മുക്കം: ലയൺസ് ക്ലബ് ഓഫ് മുക്കവും മൈ ജി ഗ്രൂപ്പും സംയുക്തമായി മുക്കം പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രിന്റർ കൈമാറി.

മുക്കം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പ്രിന്റർ മുക്കം എസ്.എച്ച്.ഒ. നിർമ്മൽ കുമാറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ക്ലബ് ഓഫ് മുക്കം പ്രസിഡന്റ് ഷൂക്കൂർ കമ്പളവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.എൻ. ആസാദ് മുക്കം, മൈ ജി മുക്കം ബിസിനസ്‌ മാനേജർ മനു , ലയൺ സോൺ ചെയർപേഴ്സൺ വിജയകുമാർ, ഡിസ്ട്രിക്ട് കോർഡിനേറ്റർ ശശികുമാർ, മുക്കം ഗൈഡിങ് ലയൺ വിജിത്ത് കുളങ്ങരത്ത്, രാഗേഷ്, ബാലസുബ്രഹ്മണ്യം, ജോൺ സി. മാത്യു, ഷിജു ജോർജ്, പ്രോഗ്രാം ഡയറക്ടർ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ പ്രിന്റർ കൈമാറിയ നടപടി മാതൃകാപരമായ സേവന പ്രവർത്തനമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!