അടിവാരം ബസ്‌സ്റ്റോപ് പുനഃസ്ഥാപിക്കുക ;റിയൽ എസ്റ്റേറ്റ് മാഫിയയുമായുള്ള രഹസ്യ കൂട്ടുകെട്ട് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി തിരുവമ്പാടി എം എൽ എ സി കെ കാസിമിനെതിരെ മുക്കത്ത് അടിവാരം ബസ്സ്റ്റോപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച് പോലീസ് തടഞ്ഞു

മുക്കം : മുക്കത്ത് തിരുവമ്പാടി എം എൽ എ സി കെ കാസിമിന്റെ ഓഫീസിലേക്ക് അടിവാരം ബസ് സ്റ്റോപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു . 90 വർഷം പഴക്കമുള്ള നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്നതുമായ അടിവാരം അങ്ങാടിയിലെ ബസ്‌സ്റ്റോപ് പൊളിച്ചു മാറ്റി പുനഃസ്ഥാപിക്കാത്ത നടപടിക്ക് പെട്ടെന്ന് പരിഹാരം കാണണം എന്നാവശ്യവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത് .സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്ത മാർച്ച് സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

മൂന്ന് മാസം മുൻപാണ് ബസ്‌സ്റ്റോപ് ഇവിടെ നിന്നും പൂർണ്ണമായി പൊളിച്ചു മാറ്റി ബസുകൾ ഇവിടെ നിർത്താതായത് . നിലവിൽ കിലോമീറ്റർ ദൂരെയുള്ള അടിവാരം ബസ്സ്റ്റാൻഡിൽ എത്തി ബസ് കയറേണ്ട അവസ്ഥയിൽ രോഗികളും കുട്ടികളും സ്ത്രീകളും അടക്കം ഇവിടുത്തെ നാട്ടുകാർ ദുരിതമനുഭവിക്കുകയാണ് . തങ്ങൾക്ക് ആശുപത്രികളിൽ എത്താൻ പോലും400 മീറ്റർ അകലെയുള്ള ബസ് സ്റ്റാൻഡിലെത്തി ബസ് കയറേണ്ട അവസ്ഥയാണ് എന്നും ഇതിന് പരിഹാരം കാണുന്നത്തിനായി ഏതറ്റം വരെ പോകുമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു .പൊളിച്ചു മാറ്റിയ ബസ്‌സ്റ്റോപ് നിർമ്മിക്കുന്നതിനായി നിരന്തരമായി ജനപ്രതിനിധികളുമായി ബന്ധപ്പെട്ടതിന്റെ ഫലമായി ബസ്‌സ്റ്റോപ് പുനഃനിർമ്മിക്കാൻ അനുമതി ലഭിച്ചെങ്കിലും സ്ഥലം പ്രസിഡന്റും ഭരണസമിതിയും എം എൽ എ സി കെ കാസിമും മറ്റു അനുയായികളും റിയൽ എസ്റ്റേറ്റ് മാഫിയകളുമായി ഒത്തു ചേർന്ന് തങ്ങളെ ഇത്ര കാലം വഞ്ചിക്കുകയായിരുന്നു എന്നും കമ്മിറ്റി ആരോപിച്ചു .

തങ്ങളുടെ പക്ഷം നിൽക്കുന്നതായി വിശ്വസിപ്പിച്ചു തങ്ങളെ ഇത്ര കാലം വഞ്ചിച്ച എം എൽ എയുടെ നടപടി ക്രൂരവും മാപ്പർഹികാത്തതുമാണ് .ബസ്സ് സ്റ്റോപ്പ് പുനഃനിർമ്മിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്നും ആക്ഷൻ കമിറ്റി വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!