
newsdesk
മുക്കം: മലബാറിലെ തന്നെ പ്രധാന ആഘോഷമായ മുക്കം ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം 2027 മാർച്ച് 6 ന് വിപുലമായ പരിപാടികളോടെ നടത്തുന്നതിനായി ഉത്സവ കമ്മിറ്റി രൂപീകരിച്ചു.
ക്ഷേത്ര പ്രസിഡന്റ് രാജേഷ് വെള്ളാരംകുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ക്ഷേത്ര സെക്രട്ടറി വിജയൻ നടുത്തൊടികയിൽ സ്വാഗതം പറഞ്ഞു.ഉത്സവ കമ്മിറ്റി ചെയർമാനായി സുകുമാരൻ ഉരുളകുന്നുമ്മലിനെയും വൈസ് ചെയർമാൻമാരായി ജോഷില , അനിൽകുമാർ , എ.പി. മുരളീധരൻ മാസ്റ്റർ എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ കൺവീനറായി ഗംഗാധരൻ ആകാശഗംഗയെയും കൺവീനർമാരായി , പ്രദീപ്കുമാർ അശ്വതി , എന്നിവരെയും ട്രഷററായി പ്രജിത പ്രദീപിനെയും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റി കൺവീനർമാരെയും യോഗം തീരുമാനിച്ചു.
മഹാശിവരാത്രി മഹോത്സവം മുൻവർഷങ്ങളേക്കാൾ വിപുലമായും പൂർവ്വാധികം ഭംഗിയോടെയും നടത്താൻ യോഗം തീരുമാനിച്ചു.ചടങ്ങിന് അജയഘോഷ് നന്ദി രേഖപ്പെടുത്തി.