
newsdesk
കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് വില ഒരു ലക്ഷത്തിന് താഴേക്ക് പതിച്ചു. 99760രൂപയാണ് ഇന്നത്തെ ഒരു പവന്‍വില. ഗ്രാമിന് 12,470 രൂപയായി. ഈ വര്‍ഷം ജനുവരി 29ന് 1,31,160 രൂപയുണ്ടായിരുന്നിടത്തുനിന്നാണിത്.
പവന് 560രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1.59 ഡോളര്‍ കൂടി 3,869.41 ഡോളറാണ് വില.