
newsdesk
മുക്കം : ഓമശ്ശേരി ,കല്ലുരുട്ടിയിലെ എസ് എം എ ബാധിതരായ മക്കൾളുടെ സഹായത്തിനായി സജീവമായി മലയോരത്തെ കലാകാരന്മാരും നാട്ടിലെ 3 മക്കളെ സഹായിക്കാനുള്ള ഫണ്ട് ധനശേഖരണാർഥം കാലിക്കറ്റ് ഡിഗിട്യൂൺ മ്യൂസിക് (dighitune music ) ബാൻഡ് ഫ്രണ്ട്സ് സൗണ്ട് അഗസ്ത്യൻമുഴി സംയുക്തമായി സംഘടിപ്പിച്ച പാട്ടു വണ്ടി മുക്കത്ത് നിന്നും ആരംഭിച്ചു മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ യാത്ര നടത്തി.
പാട്ടുവണ്ടി ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദിനി നിർവഹിച്ചു.ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം കലാകാരൻ അജ്നാസ് കൂടരഞ്ഞി അവതാരകനായി കലാസംഘത്തിനൊപ്പം കൂടെ ഉണ്ടായിരുന്നു
സതീഷ് മുക്കം ,സന്തോഷ് മുക്കം ,രതീഷ് മുക്കം ,സുരേഷ് മുക്കം ,ലിനീഷ് മുക്കം ,വേണുദാസ്- തിരുവമ്പാടി,ഗിരീഷ് ഓമശ്ശേരി ,ഫ്ലവേഴ്സ് ടിവി ടോപ്പ് സിംഗർ ഫെയിം ശ്രിത വൈഷ്ണ എന്നിവർ പാട്ട് വണ്ടിക്ക് നേതൃത്വംനൽകി.