എസ്.എം.എ. ബാധിച്ച കല്ലുരുട്ടിയിലെകുരുന്നുകൾക്ക് കൊടിയത്തൂര്‍ ബാങ്ക് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് സഹായധനം നല്‍കി

മുക്കം : അപൂര്‍വ്വ ജനിതകരോഗം എസ്.എം.എ. ബാധിച്ച ഓമശ്ശേരി, കല്ലുരുട്ടിയിലെ പിഞ്ചുമക്കളായ ഒലിവര്‍, ഏദന്‍, ഡേവിഡ് എന്നിവരുടെ ചികിത്സാ സഹായ നിധിയിലേക്ക് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് 60,000 രൂപ സമാഹരിച്ച് നല്‍കി.

ബാങ്ക് ഹെഡ്ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സഹായ കമ്മിറ്റി ഭാരവാഹികൂടിയായ മുക്കം നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എ. പ്രദീപ് കുമാറിന് റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി ബിജുമോന്‍ ജോസഫ് തുക കൈമാറി.

ബാങ്ക് പ്രസിഡണ്ട് സി.ടി.സി. അബ്ദുള്ള, ബാങ്ക് സെക്രട്ടറി സി. ഹരീഷ്, ജോണി ഇടശ്ശേരി, അരുണ്‍. ഇ, റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് അനസ് ടി, ട്രഷറര്‍ മുഹമ്മദ് ഷാമില്‍, സി.ടി. ഗഫൂര്‍, വികാസ്. കെ, ഷിജു. എ.പി, ശ്രീജിത്ത്. കെ, ശാകിനി. വി.പി, ഉണ്ണി കൊട്ടാരത്തില്‍, സജിത്ത്. പി.കെ. തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!