കല്ലുരുട്ടിയിലെ എസ് എം എ ബാധിതരായ കുരുന്നുകൾക്കായി കെഎംസിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജിങ് ടെക്നോളജി ആൻഡ് മാനേജ്മെന്റിലെ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി

മുക്കം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ് എം എ) ബാധിതരായ മൂന്ന് കുട്ടികൾക്കുള്ള സഹായമായി കെഎംസിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജിങ് ടെക്നോളജി ആൻഡ് മാനേജ്മെന്റിലെ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി.

മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദിനിക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഗഫൂർ എം., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അതുൽ എ.ആർ., സ്റ്റാഫ് ക്ലബ് സെക്രട്ടറി അഖിൽ വി., കെഎംസിടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അസിസ്റ്റന്റ് മാനേജർ സാലിം പാഴൂർ എന്നിവർ ചേർന്ന് തുക കൈമാറി.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിദ്യാർത്ഥികളും ജീവനക്കാരും ഒരുമിച്ച് നടത്തിയ ഈ പ്രവർത്തനം കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസമേകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!