മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് തോട്ടുമുക്കം സ്മാഷ് ഷട്ടിൽ ക്ലബ്ബ്; ബാഡ്മിന്റൺ ടൂർണമെന്റിലൂടെ സമാഹരിച്ചത് നാല് ലക്ഷത്തോളം രൂപ

തോട്ടുമുക്കം: എസ്.എം.എ. (Spinal Muscular Atrophy) ബാധിച്ച ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷാ ചികിത്സയ്ക്കായി തോട്ടുമുക്കം സ്മാഷ് ഷട്ടിൽ ബാഡ്മിന്റൺ ക്ലബ്ബ് മാതൃകാപരമായ ഇടപെടലിലൂടെ സമാഹരിച്ചത് നാല് ലക്ഷത്തോളം രൂപ.
ചികിത്സാ സഹായം കണ്ടെത്തുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിലൂടെയും വിവിധ സുമനസ്സുകളിൽ നിന്നുള്ള സംഭാവനകളിലൂടെയുമാണ് വെറും ഒരാഴ്ചക്കകം ഈ വലിയ തുക സമാഹരിക്കാൻ കഴിഞ്ഞത്.


തോട്ടുമുക്കം സ്മാഷ് ഇൻഡോർ ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സമാഹരിച്ച തുകയുടെ ചെക്ക്
സ്മാഷ് ഭാരവാഹി ഷിബുവിൽ നിന്നും സഹായ കമ്മിറ്റി അംഗങ്ങൾ ഏറ്റുവാങ്ങി.
തോട്ടുമുക്കാം സെന്റ് തോമസ് ഫെറോന ചർച്ച് വികാരി ഫാദർ ബെന്നി കാരക്കാട്ട് അധ്യക്ഷനായ ചടങ്ങിൽ ചികിത്സ കമ്മറ്റി ഭാരവാഹികളും സ്മാഷ് ഷട്ടിൽ ക്ലബ് ഭാവാഹികളും പങ്കെടുത്തു .

സമൂഹത്തിന്റെ കൂട്ടായ്മയും കരുണയും കൊണ്ട് ഇത്തരം ഒരു ജീവകാരുണ്യ ദൗത്യം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ക്ലബ്ബ് ഭാരവാഹികളും പ്രവർത്തകരും. ദുരിതമനുഭവിക്കുന്ന കുരുന്നുകൾക്ക് താങ്ങായി മാറിയ സ്മാഷ് ഷട്ടിൽ ക്ലബ്ബിന്റെ ഈ പ്രവർത്തനത്തിന് നാടിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വലിയ അഭിനന്ദനങ്ങളാണ് ഒഴുകിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!