
Report: Gulab Nabi Azad
മുക്കം: ദേശീയ യുവജന ദിനത്തിൽ ഉണരൂ യുവാക്കളെ എന്ന സന്ദേശവുമായി ജെ.സി.ഐ മുക്കം. മൈത്രിയുടെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാചരണവും കൂട്ടവരയും സംഘടിപ്പിച്ചു. മുക്കം ബസ്റ്റാൻഡിൽ വെച്ച് നടന്ന പരിപാടി മുക്കം ടൗൺ വാർഡ് കൗൺസിലർ പ്രജിത പ്രദീപ് ഉദ്ഘാടനം ചെയ്തു.
അധ്യാപകനും ചിത്രകാരനുമായ സിഗ്നി ദേവരാജ് വിവേകാനന്ദൻറെ ചിത്രം വരച്ചു കൊണ്ട് കൂട്ടവരയുടെ ഉദ്ഘാടനം നിർവഹിച്ചു.ജെ. സി.ഐ അംഗങ്ങളും നാട്ടുകാരും കൂട്ട വരയിൽ പങ്കെടുക്കുകയും ചിത്രവര കലാകാരന്മാരായ ശിവൻ പൊറ്റശ്ശേരിയേയും സിഗ്നി ദേവരാജിനേയും പരിപാടിയിൽ ആദരിക്കുകയും ചെയിതു. ചടങ്ങിൽ എ.പി മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജെ.സി.ഐ മുക്കം മൈത്രി പ്രസിഡൻ്റ് ശ്രീജിത്ത് സി.ടി അധ്യക്ഷത വഹിച്ചു.സോൺ വൈസ് പ്രസിഡണ്ട് സൗഫീക്ക് വെങ്ങളത്ത്.സോൺ ഓഫീസർ ആസാദ് മുക്കം, ജിനോജ് കുരിവിള, മൻസൂർ കമ്പളവൻ, സിബി ജേക്കബ്, ഡോ.അജിത്ത് മാമ്പറ്റ ,അനസ് സ്കൈ ആർക്ക്, നിഷാബ് മുല്ലോളി, ഡോ.ലത്തീഫ് അൽക്ക്, രാജേഷ് മാമ്പറ്റ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.