ഇന്ധന വില വീണ്ടും കൂടി

Report: News Desk

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസല്‍ വില 80.47 രൂപയിലെത്തി. 86.48 രൂപയാണ് പെട്രോള്‍ വില. ഇറക്കുമതി ചുങ്കം, ക്രൂഡ് ഓയില്‍ വില എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു .

error: Content is protected !!