
newsdesk
പന്നിക്കോട്: 2025-26 അധ്യയന വർഷത്തിൽ എൽ.എസ്.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പന്നിക്കോട് ഗവ. എൽ.പി. സ്കൂളിൽ ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് സ്കൂളിൽ പുതുതായി രൂപീകരിച്ച ‘കുട്ടി പോലീസ്’ അച്ചടക്ക സമിതിയുടെ ഉദ്ഘാടനവും പിടിഎ പ്രസിഡന്റ് പി.വി. അബ്ദുള്ള നിർവ്വഹിച്ചു.
എസ്.എം.സി ചെയർമാൻ കൊട്ടാരത്തിൽ ഉണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച്.എം. ഹുസൈൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കുട്ടികളുടെ വളർച്ചയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സ്കൂളിന്റെ പൊതുവികസന വിഷയങ്ങളെക്കുറിച്ചും അധ്യാപിക ചിത്ര ടീച്ചർ വിശദീകരിച്ചു.
എം.പി.ടി.എ പ്രസിഡന്റ് ഗോപിക, പിടിഎ വൈസ് പ്രസിഡന്റ് റഫീഖ് ബാബു, കമ്മറ്റി അംഗങ്ങളായ വിനോദ് കെ., ദീപ്തി, മീന, അധ്യാപകരായ സുഹറ, ജോസ്മി, നിത്യ, അനുശ്രീ, നജുമുന്നീസ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഹിഷാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.