
newsdesk
ഓമശ്ശേരി : അങ്കണവാടി കുട്ടികളിലെ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തി പരിഹാര നടപടികൾ ഉറപ്പാക്കാൻ വനിതാ-ശിശുവികസന വകുപ്പിൻ്റെ കീഴിൽ മൂന്നുമാസം ദൈർഘ്യമുള്ള ബാല്യസ്പന്ദനം പദ്ധതി ഓമശ്ശേരിയിൽ ആരംഭിച്ചു.
‘ആരോഗ്യമുള്ള ബാല്യം – ശക്തമായ ഭാവി’ എന്ന ലക്ഷ്യത്തോടെ ആരോഗ്യസംരക്ഷണം കൂടുതൽ ശാസ്ത്രീയവും സമഗ്രവുമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ കുട്ടികളുടെ ആരോഗ്യ-പോഷണ നിലവാരം വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുന്നതാണ്
കുട്ടികളുടെ ഉയരം, ഭാരം, ശരീര അളവുകൾ, പോഷകാഹാര നില എന്നിവ പരിശോധിക്കുന്നതാണ് ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുന്നതാണ് .
പ്രത്യേക പരിചരണം ആവശ്യമായ കുട്ടികളെ കണ്ടെത്തിയാൽ തുടർചികിത്സ ഉറപ്പാക്കുന്നതാണ് ആരോഗ്യവിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുംഓമശ്ശേരി പുത്തൂർ അങ്കണവാടിയിൽ വച്ച് നടന്ന ബാല്യ സ്പന്ദനം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ ഗംഗാധരൻ നിർവഹിച്ചു ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമുനവർ സാദത്ത് പുനത്തിൽ അധ്യക്ഷനായിരുന്നു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷഫ്നാ മാളിയകണ്ടി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ. പി രമ്യ,സിഡിപി ഒ തസ്ലീന, മജീദ് മാസ്റ്റർ,LHI ഷക്കീല തുടങ്ങിയവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ പ്രിയ സ്വാഗതവും അങ്കണവാടി ടീച്ചർ ഷീബ നന്ദിയും പറഞ്ഞു.