
newsdesk
കോഴിക്കോട് : അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9, 10,11 തീയതികളിൽ കോഴിക്കോട് ബി. പോക്കർ സാഹിബ് നഗറിൽ സെൻട്രൽവെച്ച് നടക്കും.സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സെപ്തംബർ 9 ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിന് സമീപത്ത് സമ്മേളനം നഗരിയിൽ പതാക ഉയർത്തും.ശേഷം സർഗ്ഗ സായാഹ്നം സംഘടിപ്പിക്കുംസെപ്റ്റംബർ പത്തിന് രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ജില്ലയിലെ വൈറ്റ് ഗാർഡ് രജിസ്റ്റർ ചെയ്ത മെമ്പർമാരുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ഡോക്ടർ സുലൈമാൻ മേൽപത്തൂർ പ്രതിനിധികൾക്ക് ക്ലാസ് എടുക്കും.
ഉച്ചയ്ക്ക് 2 30 ന് ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത മൂന്നു പ്രതിനിധികളും മേൽ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ 5000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ആരംഭിക്കും.രാത്രി 10 മണി വരെ സമ്മേളനം തുടരും.വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,പിഎംഎ സലാം, ഡോ എം കെ മുനീർ, എംകെ രാഘവൻ എംപി, അഡ്വ കെ.ജയന്ത് എം എൽ എ എന്നിവർ പങ്കെടുക്കും.ടിഎ അഹമ്മദ് കബീർ ,പികെ ഫിറോസ് എം എൽ എ എന്നിവർ പ്രഭാഷണം നടത്തും.
മന്ത്രിമാരായ എൻ ഷംസുദ്ദീൻ, കെഎം ഷാജി, പികെ ബഷീർ, വി അബ്ദുൽ ഗഫൂർ എന്നിവരുമായി സമ്മേളന പ്രതിനിധികൾ ഫേസ് ടു ഫേസ് സംഘടിപ്പിക്കും.എം സി മായിൻ ഹാജി, ഉമർ പാണ്ടികശാല, പാറക്കൽ അബ്ദുള്ള എം എൽ എ, സി.പി. ചെറിയ മുഹമ്മദ്, യൂസി രാമൻ, ഷാഫി ചാലിയം, വി.എം ഉമ്മർ മാസ്റ്റർ, എം എ റസാഖ് മാസ്റ്റർ എം.എൽ.എ, ടിടി ഇസ്മായിൽ, സൂപ്പി നരിക്കാട്ടേരി, പി.ഇസ്മായിൽ, എൻ സി അബൂബക്കർ, ആഷിക് ചെലവൂർ, സാജിദ് നടുവണ്ണൂർ, ടിപിഎം ജിഷാൻ, സി കെ കാസിം എം എൽ എ, സാഹിബ് മുഹമ്മദ് എന്നിവർ ആശംസകളർപ്പിക്കും.
പ്രശസ്ത ആക്റ്റീവിസ്റ്റും ഗായികയുമായ നേഹ സിങ് റാത്തോർ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.സമ്മേളനത്തിന് നാമകരണം ചെയ്ത മുൻ എംപിയും ഭരണ ഘടനാ നിർമ്മാണ സഭാ അംഗവുമായിരുന്ന ബി പോക്കർ സാഹിബിന്റെ ചരിത്രാവിഷ്കാരത്തോടു കൂടി സമ്മേളനം രാത്രി 10 മണിക്ക് സമാപിക്കും.
പതിനൊന്നാം തിയ്യതി ജില്ല പ്രവർത്തക സമിതി യോഗത്തോടെ സമ്മേളനത്തിന് പൂർണമായി തിരശീല വീഴും .