
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 2440 രൂപ വർധിച്ചു. രണ്ടു ദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് വർധിച്ചത്. 1,13,920 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 305 രൂപയാണ് കൂടിയത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 250 രൂപ വർധിച്ച്11,700 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഏറെ ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 190 രൂപ കൂടി പുതുക്കിയ വില 9,110 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 125 രൂപ കൂടി ഇന്നത്തെ വില 5,875 രൂപയായും രേഖപ്പെടുത്തി.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.