സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസിക്കാം; സ്വർണ വിലയിൽ ഇന്നും വൻ കുറവ്

കോഴിക്കോട്: സ്വർണാഭരണ പ്രമികൾക്ക് ആശ്വസിക്കാം. സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുറവ് രേഖപ്പെടുത്തി. പവന് 1,080 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 1,14,960 രൂപയായി.

ഗ്രാമിന് 135 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,370 രൂപയിലെത്തി. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 147 രൂപയാണ് കുറഞ്ഞത്. ഇതോടെ 24 കാരറ്റ് സ്വർണം ഒരു പവന് 15,677 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി സ്വർണവിലയിൽ വലിയ രീതിയിലുള്ള കുറവാണ് രേഖപ്പെടുത്തുന്നത്. വിലയിലെ തുടർച്ചയായ കുറവ് സ്വർണം വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസം നൽകുന്നതാണ്.

മൂന്ന് മാസത്തിന് ശേഷം ഓഗസ്റ്റിലാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി 1,20,000 രൂപ കടന്നത്. ഓഗസ്റ്റ് 24ന് വില 1,20,240 രൂപയിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!