ബസിൽ ആളെ കയറ്റിയതുമായുള്ള തർക്കം ; ബസ് ഇടിപ്പിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പിടികൂടി മുക്കം പൊലീസ്

മുക്കം: ബസിൽ ആളെ കയറ്റിയതുമായുള്ള തർക്കത്തെ ചൊല്ലി ബസ് ഇടിപ്പിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പിടികൂടി മുക്കം പൊലീസ്.തോട്ടുമുക്കം സ്വദേശി നിഖിൽ ജെയ്സണ് എതിരെയാണ് മുക്കം പോലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്.ഇക്കഴിഞ്ഞ ബുധനാഴ്ചച്ച വൈകീട്ട് 5:10 ഒടെയായിരുന്നു എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം അങ്ങാടിയിൽവച്ച് കോഴിക്കോട് തോട്ടുമുക്കം റൂട്ടിൽ ഓടുന്ന തയ്യിൽ ബസിലെ ജീവനക്കാരും കോഴിക്കോട് മുക്കം കൂടരഞ്ഞി റൂട്ടിൽ ഓടുന്ന ശ്രീ ചിത്ര ബസിലെ ജീവനക്കാരും തമ്മിൽ ബസിൽ ആളെ കയറ്റുന്നതിനെചൊല്ലി വാക്കുതർക്കം ഉണ്ടായത് .

ഈ സമയം തയ്യിൽ ബസ് തടഞ്ഞു നിർത്തിയ ശ്രീ ചിത്ര ബസിലെ ജീവനക്കാർക്ക് നേരെതയ്യിൽ ബസിൽ അന്ന് ഡ്യുട്ടിക്ക് ഇല്ലാത്തതും നേരത്തെ ബസിലെ തൊഴിലാളിയുമായിരുന്ന നിഗിൽ ജെയ്സൺ ബസ് ഓടിച്ച് തട്ടിച്ച് പരിക്കേൽപിച്ചതായും പൊലീസ് പറഞ്ഞു.സംഭവത്തിൽ ശ്രീ ചിത്ര ബസ്സിലെ പരിക്കേറ്റ ജീവനക്കാരന്റ പരാതിപ്രകാരം മുക്കം പോലീസ് കേസ് എടുക്കുകയും മുക്കത്ത് വെച്ച് ബസും തോട്ടുമുക്കത്ത് വെച്ച് ഡ്രൈവർ നിഖിൽ ജൈസണെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്ന് ഇയാളുടെ പേരിൽ വാഹനം ഓടിച്ച് പരിക്കേൽപിക്കൽ, വധശ്രമം എന്നീ വകുപ്പുകളിൽ കേസ് എടുത്തു.
കോടതിയിൽ ഹാജരാക്കുകയും ചെയ്തു. നിഖിൽ ജയ്സന് എതിരെ അരീക്കോട് പോലീസ് സ്റ്റേറ്റിനിലും മുക്കം പോലീസ് സ്റ്റേഷനിലും നേരത്തെയും കേസുണ്ടെന്നും പൊലീസ് പറഞ്ഞു


എന്നാൽശ്രീ ചിത്ര ബസിലെ ജീവനക്കാർ തയ്യിൽ ബസിലെ ക്ലീനറെ കോഴിക്കോട് മെഡിക്കൽ കോളേജ് ബസ്റ്റോപ്പിൽ വെച്ച് മർദിക്കുകയും തലക്ക് പരിക്കേൽപ്പിക്കുകയും മർദ്ദനമേറ്റ ക്ലീനറെ മെഡിക്കൽ കോളേജ് മുതൽ മുക്കം വരെ ബസിലെ പുറകിലെ സീറ്റിൽ കിടത്തി കൊണ്ടുവരികയും
ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് എടുത്തിട്ടുണ്ട് എന്നും തയ്യിൽ ബസ് ഉടമകൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!