മുക്കം നഗരസഭയെ ജില്ലയിലെ ഏക ടി.ബി മുക്ത നഗരസഭയാക്കിയ ആരോഗ്യപ്രവർത്തകർക്ക് ആദരം

മുക്കം: കോഴിക്കോട് ജില്ലയിലെ ഏക ടി.ബി മുക്ത നഗരസഭ എന്ന ചരിത്രനേട്ടത്തിലേക്ക് മുക്കത്തെ നയിച്ച ആരോഗ്യപ്രവർത്തകരെ നഗരസഭ ആദരിച്ചു. വ്യാപാര ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് ആരോഗ്യപ്രവർത്തകർക്ക് നഗരസഭയുടെ പ്രശംസാപത്രം കൈമാറി.

നഗരസഭയിലെ ആശാ വർക്കർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജെ.എച്ച്.ഐമാർ, ജെ.പി.എച്ച്.എൻമാർ, മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ർമാർ എന്നിവരെയാണ് നഗരസഭ ആദരിച്ചത്.

നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് സ്വാഗതം ആശംസിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു. കെ.പി, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, നഗരസഭാ കൗൺസിലർമാരായ അബ്ദുള്ളക്കുട്ടി, ബബിത മനജ്, ഷഫീഖ് മാടായി, ഗിരിജ. വി, മെഡിക്കൽ ഓഫീസർ ഡോ. രഞ്ജു, ഹെൽത്ത് ഇൻസ്പക്ടർമാരായ ഹരീഷ്, മജീദ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!