
newsdesk
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് ആരംഭിച്ച് ഐ വി ദാസിൻ്റെ ജന്മദിനമായ ജൂലൈഏഴ് വരെയുള്ള വായനാപക്ഷാചരണത്തിൻ്റെ സമാപന യോഗം ഐ വി ദാസ് അനുസ്മരണപ്രഭാഷണം നടത്തിക്കൊണ്ട് മുക്കം മേഖല സമിതി കൺവീനർ എ വി സുധാകരൻ മാസ്റ്റർ നിർവ്വഹിച്ചു .
എം സുകുമാരൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ ബേബി ഷക്കീല സ്വാഗതം പറഞ്ഞു .യോഗത്തിൽ ബി. അലി ഹസ്സൻ, മുക്കം ബാലകൃഷ്ണൻ ,ജെസിമോൾ കൊളക്കാടൻ ,എന്ന ദാമോദരൻകോഴഞ്ചേരി . എസ് പ്രഭാകരൻ , കുന്ദമംഗലം പി.കെ അലിക്കുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറിസെക്രട്ടറി കാഞ്ചന കൊറ്റങ്ങൾ നന്ദി പറഞ്ഞു