മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; താൽക്കാലിക പാലം ഒലിച്ചുപോയി. പുതിയ പാലം പ്രവൃത്തി അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധം ശക്തം

തിരുവമ്പാടി : ശക്തമായ മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി. മുത്തപ്പൻപുഴയ്ക്ക് സമീപം ആണ് താൽക്കാലിക പാലം ഒലിച്ചുപോയത് . തിരുവമ്പാടി – മറിപ്പൂഴ റൂട്ടിലാണ് സംഭവം. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലികപാലമാണിത്.മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ താൽക്കാലിക സംവിധാനമാണ് തകർന്നത്.

ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

ഇവിടെ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന കോൺക്രീറ്റ് പാലത്തിൻ്റെ പ്രവൃത്തി
നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ കരാർ കമ്പനി തയ്യാറാകാത്തതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!