
newsdesk
തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും നൽകുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വിവരം. മുഖ്യമന്ത്രി വി ഡി സതീശന്റെചിത്രവും പേരും ഉപയോഗിച്ചാണ് പ്രചാരണം നടക്കുന്നത്.
“വലിയ പെരുന്നാൾ സമ്മാനം” എന്ന തലക്കെട്ടോടെ തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററിൽ, പുതിയ യു.ഡി.എഫ് സർക്കാർ റേഷൻ കടകൾ വഴി സൗജന്യ വിതരണം നടത്തുമെന്ന രീതിയിലാണ് അവകാശവാദം ഉയർത്തുന്നത്. എന്നാൽ ഇത്തരമൊരു പദ്ധതി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. ഔദ്യോഗിക അറിയിപ്പുകളില്ലാതെ ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സൈബർ വിദഗ്ധരും മാധ്യമ നിരീക്ഷകരും മുന്നറിയിപ്പ് നൽകുന്നു.
ദയവായി ഇത്തരം ഫേക്ക് ന്യൂസുകളിൽ വഞ്ചിതരാകരുത്. ഔദ്യോഗിക സർക്കാർ പേജുകളിലൂടെയോ വിശ്വസനീയ മാധ്യമങ്ങളിലൂടെയോ മാത്രം വിവരങ്ങൾ സ്ഥിരീകരിക്കുക.