
newsdesk
കോഴിക്കോട്: ഒരാഴ്ചത്തെ ഇടിവിന് ശേഷം സംസ്ഥാനത്തു സ്വർണ്ണവില വർധിച്ചു. പവന് 600 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 1,15,160 രൂപയായി. ഒരു ഗ്രാമിന് 75 രൂപ ഉയർന്ന് 14,395 രൂപയിലുമെത്തി.
കഴിഞ്ഞ ദിവസം പവൻ വില 1,14,560 രൂപയിലേക്കും ഗ്രാം വില 14,320 രൂപയിലേക്കും താഴ്ന്നിരുന്നു. അവിടെ നിന്നാണ് ഇന്ന് വില വീണ്ടും ഉയർന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8500 രൂപയുടെ വലിയ കുറവ് സ്വർണ്ണവിലയിൽ ഉണ്ടായതിന് പിന്നാലെയാണ് വിപണിയിൽ വീണ്ടും ഈ തിരിച്ചുകയറ്റം ഉണ്ടായിരിക്കുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് 13ാം തീയതിയാണ്. 1,23,120 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഈ മാസം ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് 5ാം തീയതി ആയിരുന്നു. 1,09,400 രൂപയായിരുന്നു അന്നത്തെ വിപണിനിരക്ക്.