താമരശ്ശേരി,വെളിമണ്ണയിൽ മദ്രസ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന 5 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

താമരശ്ശേരി: വെളിമണ്ണ, തട്ടാഞ്ചേരി അൻസാബിൻ്റെ മകൾ ഫാത്തിമ അമറിൻ (5) നാണ് മദ്രസ വിട്ട് മറ്റു കുട്ടികൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുന്ന വഴി വയലിനോട് ചേർന്ന റോഡരികിൽ വെച്ച് പാമ്പുകടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം 108 ആബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

താമരശ്ശേരി കാരാടിയിൽ വെച്ച് റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിന് ഞായറാഴ്ച വൈകീട്ട് പാമ്പുകടിയേറ്റിരുന്നു, ഇന്നലെ കോരങ്ങാട് വയലിൽ കളിക്കുകയായിരുന്ന 10 വയസ്സുകാരനും, തച്ചംപൊയിലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന് റോഡരികിൽ വെച്ചും പാമ്പ് കടിയേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!