
newsdesk
കേരളം ഇനി അഞ്ചുവർഷത്തേക്ക് ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
ആദ്യ അര മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് ആണ് മുന്നേറുന്നത്. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ ആരംഭിച്ചു. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
എക്സിറ്റ് പോള്‍ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഫം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു.