
newsdesk
മുക്കം : സംസ്ഥാനതലത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ എൻ എം എം എസ് പരീക്ഷയിൽ ചീക്കോട് കെ കെ എം ഹയർസെക്കൻഡറി സ്കൂളിലെ മുഹമ്മദ് സിനാന്റെ വിജയം ആഘോഷമാക്കി സ്‌കൂൾ അദ്ധ്യാപകരും മാനേജ്മൻ്റും .
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി ഉന്നത വിജയം നേടിയയതിൽ ഏറെ അഭിമാനമുണ്ട് എന്ന് പ്രധാനാധ്യാപിക സൗദ ബീവി അറിയിച്ചു ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മുഹമ്മദ് സിനാൻ വളരെ പ്രയാസപ്പെട്ടാണ് സ്കൂളിൽ എത്തിയിരുന്നത് . ഉന്നത വിജയം കരസ്ഥമാക്കിയ ഇത്തരം വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് സമൂഹത്തിലെ ഉന്നതങ്ങളിൽ എത്തിക്കാൻ അവരെ കൈപിടിച്ചുയർത്തിയ അധ്യാപകരെ മാനേജർ കമുകുട്ടി അഭിനന്ദിച്ചു. ഈ വർഷം ഹൈസ്കൂളിൽ നിന്നും 48,000 രൂപയുടെ സ്കോളർഷിപ്പിന് 36 വിദ്യാർത്ഥികൾ ആണ് അർഹത നേടിയത് .
സ്‌കൂളിലേക്ക് രക്ഷിതാവ് എടുത്ത് കൊണ്ട് വന്നാണ് സിനാൻ പഠനം നടത്തിയത് മാതാവ് ഭിന്നശേഷിക്കാരനായ മകനെ പരിപാലിക്കാനും പഠിപ്പിക്കാനും വേണ്ടി നഴ്‌സിംഗ് ജോലി വരെ ഉപേക്ഷിച്ചിരുന്നു. അബദു- സഫിയ ദമ്പതികളുടെമൂത്ത മകനാണ് മുഹമ്മദ് സിനാൻ . സ്‌കൂളിലെ അദ്ധ്യാപകരും മാനേജ്മെൻ്റും റിസൽട്ട് അറിഞ്ഞ ഉടനെ വീട്ടിലെത്തിയതിൽ വളരെ സന്തോഷത്തിലാണ് ഈ കുടുംബം .