
newsdesk
പേരാമ്പ്ര: പുഴയിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശി സിദ്ധാർത്ഥ് (15) ആണ് മരിച്ചത്. പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.
അമ്മയുടെ വീടായ പാലേരിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സിദ്ധാർത്ഥ്. രാവിലെ അമ്മയോടും മറ്റ് രണ്ട് കുട്ടികളോടുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സിദ്ധാർത്ഥ് അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ തിരച്ചിൽ നടത്തി സിദ്ധാർത്ഥിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്കൂളിൽ നിന്നും ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു സിദ്ധാർത്ഥ്.
അച്ഛൻ: പാലോളിപ്പറമ്പ് ബാലൻ
അമ്മ: ഷിജി