ചാത്തമംഗലം വെള്ളലശ്ശേരി ഭാഗത്തെ രൂക്ഷമായ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ നടപടിയില്ല; കെ എസ് ഇ ബി ഓഫീസിലെത്തി നാട്ടുകാരുടെ പ്രതിഷേധം

ചാത്തമംഗലം : വെള്ളലശ്ശേരി ഏറാടിപറമ്പത്ത് കാരോത്തിങ്ങൽ ഭാഗത്തെ രൂക്ഷമായ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിച്ച് നൽകാത്തതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ കട്ടാങ്ങൽ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെത്തി.


2022 മുതൽ നിരവധി അപേക്ഷകൾ ഇതുമായി ബന്ധപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി കെഎസ്ഇബി അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലുംപരിഹാരം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളായ പ്രദേശവാസികൾ സംഘടിച്ച് എത്തിയത്.എ സി ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ശരിയായ വോൾട്ടേജ് ലഭിക്കാതെ വലിയ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം നടത്തിയത്.


ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് , വാർഡ് മെമ്പർ സുബൈദ, ഉപഭോക്തൃ ഫോറം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ വെള്ളശ്ശേരി, അഷ്റഫി ഇ പി, ജലീൽ കെ, ഷറഫുദ്ധീൻ, മുഹമ്മദ് ഫൈസി, അബ്ദുറഹിമാൻ ഇ പി തുടങ്ങിയവർ നേതൃത്വം നൽകി. രണ്ടുമാസത്തിനകം
പ്രശ്നം പരിഹരിക്കാമെന്ന് ഇലക്ട്രിക്കൽ സെക്ഷൻ എ ഇ ഉറപ്പു നൽകി.

error: Content is protected !!