സിബിഎസ്ഇ പത്താംക്ലാസ്സ്:ദയാപുരം സ്കൂളിന് ഉജ്ജ്വലവിജയം

കോഴിക്കോട്: സിബിഎസ്ഇ പത്താംക്ലാസ്സ് പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയവുമായി ചാത്തമംഗലം ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. പത്താംക്ലാസ്സ് പരീക്ഷയെഴുതിയ 144 വിദ്യാർത്ഥികളില്‍ 103 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 43 പേർക്ക് 90 ശതമാനത്തിനുമുകളില്‍ മാർക്കുണ്ട്. 31പേർ ഫസ്റ്റ് ക്ലാസ്സും 10 പേർ സെക്കന്‍റ് ക്ലാസ്സും നേടി.

500-ൽ 490 (98%) മാർക്കോടെ ഭവിക രാജ് സ്കൂള്‍ ടോപ്പറായി. 97.8% മാർക്ക് നേടിയ ഇസ ഫാത്തിമയാണ് സെക്കന്‍റ് ടോപ്പർ.

തുടർച്ചയായി 33-ാം ബാച്ചിനും നൂറുശതമാനം വിജയമെന്ന അതുല്യനേട്ടത്തിലാണ് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ജ്യോതി എന്നിവർ അഭിനന്ദിച്ചു.

error: Content is protected !!