
newsdesk
മുക്കം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടുകൾ നിരീക്ഷിക്കുന്നതിനുള്ള
സ്റ്റാറ്റിക് സർവയലൻസ് ടീമിൻ്റെ പരിശോധന തുടരുന്നു. കോഴിക്കോട്- മലപ്പുറം ജില്ലാതിർത്തിയായ എരഞ്ഞിമാവിലാണ് പരിശോധന നടക്കുന്നത്. ഇന്നലെ നടന്ന വാഹന പരിശോധനയിൽ രേഖകളില്ലാത്ത 9 ലക്ഷം രൂപ സംഘം പിടികൂടി.
കാസർഗോഡ് നിന്നും മഞ്ചേരി ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാറിൽ നിന്നാണ് പണം പിടികൂടിയത്.സ്റ്റാറ്റിക് സർവയലൻസ് ടീം ലീഡർ വി. നസ്റിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്.
പോത്തിനെ വാങ്ങാനുള്ള പണമാണന്ന് വാഹനത്തിലുണ്ടായിരുന്ന കാസർകോട് സ്വദേശികൾ പറഞ്ഞങ്കിലും
പണത്തിനു രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പണം കളക്ട്രേറ്റിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു