ഗായത്രി വിദ്യാനികേതൻ പെരുവയൽ എൽ പി സ്കൂളിൽ “വിദ്യാസ്മൃതിലയം” ദ്വിദിന സഹവാസ ശിബിരം നടത്തി

പെരുവയൽ: ഗായത്രി വിദ്യാനികേതൻ പെരുവയൽ എൽ പി സ്കൂളിൽ “വിദ്യാസ്മൃതിലയം” ദ്വിദിന സഹവാസ ശിബിരം നടത്തി. പ്രശസ്ത കലാകാരൻ ചിത്രാഞ്ജലി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.


വിവിധ ആക്റ്റിവിറ്റി ക്ലാസ്സുകളും , മുക്കം നാസർ മാസ്റ്റർ കുട്ടികൾക്ക് രസകരമായ മാജിക്ക് ഷോയും നടത്തി. 2026 ലെ ഹരിത കേരളം മിഷൻ അവാർഡ്‌ ജേതാവ്‌ വേങ്ങേരി ദേവിക ദീപകിന്റെ വീട്ടിൽ സന്ദർശനം നടത്തി -വേങ്ങേരി നിറവ് കുട്ടായ്മയുടെ ബാബുരാജൻ മാഷ് വീടുകളിൽ മാലിന്യ സംസ്കരണത്തെ കുറിച്ചും, പരിസ്ഥിതി പ്രവർത്തക കുമാരി ദേവിക ദീപക് പരിസ്ഥിതിയെ കുറിച്ചും ക്ലാസ്സടുത്തു.


മനോജ് കളത്തിങ്ങലിന്റെ നാടൻ പാട്ടും ക്യാമ്പ് ഫയറും നടന്നു. കടലാസ് കൊണ്ടുള പൂക്കൾ നിർമിക്കുന്നതിനു പരിശീലനം നൽകി .


വിദ്യാലയ സെക്രട്ടറി സുഗേഷ് പാളേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാരോപിൽ ബി വി എൻ ജില്ലാ ജോയന്റ് സെക്രട്ടറി കൃഷ്ണദാസ് മുഖ്യഭാഷണം നടത്തി. ദിവ്യ , ജേഷ്ന കെ.എം അമ്പിളി ബിനോയ് എന്നിവർ സംസാരിച്ചു.

error: Content is protected !!