48 വർഷമായി പാലം വൃത്തിയാക്കി വയോധികൻ;ഊന്നുവടി സമ്മാനമായി നൽകി കൊച്ചു മിടുക്കി

Report: Abhina

അര നൂറ്റാണ്ടു കാലത്തോളമായി മുറ തെറ്റാതെ തന്റെ ഊന്നുവടി കൊണ്ട് തോട്ടത്തിൻകടവ് പാലത്തിലെ ചെളിയും ,മണ്ണും വൃത്തിയാക്കുന്ന പി.സി.ക്ക എന്ന പുതുക്കും ചാലിൽ അഹമ്മദിന് ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനം എന്നെന്നും ഓർക്കാനുള്ള ദിനമായി. പ്രതിഫലേച്ഛ കൂടാതെയുള്ള അഹമ്മദിന്റെ പ്രവർത്തിക്കു സമ്മാനമായി പുത്തൻ ഊന്നുവടി നൽകിയ മൂന്നാം ക്ലാസ്സുകാരി ആർഗശ്രീ കാണിച്ച സഹജീവി സ്നേഹം ഈ ക്രിസ്മസ് ദിനത്തിൽ മറ്റുള്ളവർക്ക് നൽകാവുന്ന നന്മയുടെ സന്ദേശം കൂടിയായി.

തോറ്റതിന് കടവ് പാലവുമായി പിസി ക്കയുടെ ആത്മ ബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.എന്നും രാവിലെ പാലത്തിലെത്തി പാലത്തിലെ ചെളിയും മണ്ണും തന്റെ ഊന്നു വടി ഉപയോഗിച്ച് നീക്കം ചെയ്യുന്നത് അതുവഴി സഞ്ചരിക്കുന്നവരുടെ സ്ഥിരം കാഴ്ചയാണ്.അരനൂറ്റാണ്ടോളമായി ചെയ്യുന്ന ഈ സാമൂഹ്യ സേവനത്തിന് ഇന്നും മുടക്കം വരുത്തിയിട്ടില്ല. ഈ നല്ലമനസ്സിന്റെ ഉടമയെ തേടി ക്രിസ്തുമസ് ദിനത്തിൽ ഊന്നു വടി സമ്മാനവുമായി എത്തിയതാണ് ഗവണ്മെന്റ് സ്കൂളിലെ മൂന്നാം ക്ലാസുകാരി ആർഗശ്രീ.

error: Content is protected !!