
newsdesk
മുക്കം : മുങ്ങി മരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗര സഭ 2021 ൽ ആരംഭിച്ച പദ്ധതിയായ നീന്തി വാ മക്കളെ”യുടെ സീസൺ 5 നു മുക്കത്ത് തുടക്കമായി .നീന്തി വാ മക്കളെ സീസൺ 5 ന്റെ ഉത്ഘാടനം നീന്തി വാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറും തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ റന ഫാത്തിമ പൂളിൽ നീന്തികൊണ്ട് നിർവഹിച്ചു.
നഗരസഭയുടെ ഒരു അഭിമാന പദ്ധതിയാണ് ഇതെന്നും ഓരോ വർഷവും ഏതാണ്ട് 250 ലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നുണ്ടെന്നും പങ്കെടുക്കുന്നവർക്ക് സ്പോർട്സ് കൗൺസിലിന്റെ സര്‍ട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്നും നഗര സഭ ചെയർ പേഴ്സൺ അഡ്വ :ചാന്ദിനി വിനോദ് പറഞ്ഞു.
മറ്റു നഗര സഭകൾക്കും പഞ്ചായത്തുകൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണ് ഇതെന്നും ഇത്തരത്തിൽ ചെറുപ്പം മുതൽ നീന്തൽ പരിശീലനം നൽകിയാൽ ജലാശയ മരണങ്ങൾ നമുക്ക് ഒഴിവാക്കൻ സാധിക്കുമെന്നും മുക്കം ഫയർ ഫോഴ്സിലെ ഫയർ ഓഫിസർ അബ്ദുൽ ഗഫൂർ പറഞ്ഞു.
വേനപ്പാറ സ്വിമ്മിങ് പൂളിൽ ആരംഭിച്ച നീന്തി വാ മക്കളെ സീസൺ 5 ൽ 10 വയസു മുതൽ 15 വയസുവരെ യുള്ള 250 ഓളം വിദ്യാർത്ഥികൾക്ക് ആണ് ഇത്തവണ പരിശീലനം നൽകുന്നത് .