മൂന്നാം വരവിനു മുന്നൊരുക്കം ; മുക്കം ടൗണിനെ ചെങ്കടലാക്കി ഇടതുമുന്നണി വികസന മുന്നേറ്റ ജാഥക്ക് പ്രൗഢോജ്വല സ്വീകരണം

മുക്കം : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ഇടതുമുന്നണി വികസന മുന്നേറ്റ ജാഥക്ക് മുക്കത്ത് പ്രൗഢോജ്വല സ്വീകരണം.മുക്കത്ത് നടന്നത് ജില്ലയിലെ ആദ്യ സ്വീകരണപരിപാടി. മുക്കം ടൗണിനെ ചെങ്കടലാക്കി നിരവധി പ്രവർത്തകരാണ് ജാഥയെത്തുന്നതിനും ഏറെനേരം മുൻപ് തന്നെ സമ്മേളന നഗരിയിലെത്തിയത്. പ്രവർത്തകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മുക്കം അഭിലാഷ് ജംക്ഷനിലെത്തിയ ജാഥ അംഗങ്ങളെ ഇടതു നേതാക്കൾ സ്വീകരിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലേക്കാനയിച്ചതു .

കേരളത്തിലുൾപ്പെടെ വർഗീയ ശക്തികളെ തടയാൻ ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കേ സാധിക്കൂ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു.  സർക്കാരിനെതിരെ കുത്തക മാധ്യമങ്ങളെ കൂട്ടുപിടിച്ച് വലിയ ശ്രമങ്ങളാണ് നടക്കുന്നത്.വാർത്തകൾ പടച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.ഇതിനെ പ്രതിരോധിക്കുന്നത് കേരളത്തിലെ ജനങ്ങളാണന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിൻ്റെ ദൂതകാലം അടിമതുല്യ ജീവിതം നയിച്ചവരുടെ കാലമാണ്. മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തിയ ഭ്രാമഹ്ണ്യത്തിൻ്റെ കെട്ട കാലം.വിവേകാനന്ദന് പോലും ക്ഷേത്ര പ്രവേശനം അനുവദിക്കാത്ത 81 ശതമാനം പട്ടിണിയിലായ ജനങ്ങളുടെ കാലം. ആ ചരിത്രം മാറ്റിയത് ഇടത് പക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണന്നും ഇത് മറച്ച് പിടിച്ചാണ് ബി ജെ പി ആർ എസ് എസ് പ്രചരണമെന്നും അദ്ധേഹം പറഞ്ഞു. * വർഗീയതക്കെതിരേ എന്നതാണ് ഈ ജാഥയുടെ പ്രധാന മുദ്രാവാക്യം.കഴിഞ്ഞ 10 വർഷമായി ഒരു വർഗീയ കലാപം പോലും കേരളത്തിൽ ഇല്ല. ഇവിടെ വർഗീയത ഉണ്ടാക്കാൻ ആർഎസ് എസ്, ജമാഅത്തെ ഇസ്ലാമി, കാസ എന്നിവർ ശ്രമിക്കുന്നു.  അതിനെ പ്രതിരോധിച്ചില്ലങ്കിൽ കേരളമില്ലന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

വിശ്വാസികൾ ആരുംവർഗീയ വാദികളല്ല, വർഗീയ വാദികൾക്ക് വിശ്വാസവുമില്ല.  വർഗീയ വാദികൾക്കെതിരെ വിശ്വാസികളെ ഒപ്പം ചേർത്ത് മുന്നോട്ട് പോവും.*  കഴിഞ്ഞ  10 വർഷമായി കേന്ദ്രം കേരളത്തിന് എതിരാണ്..22 പ്രധാന കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഈ ബജറ്റിലും ലഭിച്ചത് ആമയും ആമ മുട്ടയും മാത്രം.കേന്ദ്രം 2,50000 കോടി തരാതിരുന്നിട്ടും എല്ലാം പ്രതിരോധിച്ച് കേരളം മുന്നോട്ടു പോവുന്നുണ്ട്.കേന്ദ്ര ഗവൺമെൻ്റിൻ്റെ ഭൂപടത്തിൽ കേരളമില്ലങ്കിലും കേരളത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുമെന്നും  എല്ലാ മേഖലയിലും മാറ്റമുണ്ടാക്കുന്നതിൻ്റെ പിന്നിൽ 57 മുതലുള്ള ഇടത് സർക്കാരുകളുടെ കാഴ്ചപ്പാടും തൻ്റേടവുമാണന്നും അദ്ധേഹം പറഞ്ഞു.

 ലിൻേറാ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.എസ് സലീഖ, പി.സന്തോഷ് കുമാർ, മാത്യു കുന്നപ്പള്ളി, പി പി ദിവാകരൻ, പി.എ സുരേഷ് ബാബു, ബാബു ഗോപിനാഥ്, വടക്കോട് മോനിച്ചൻ, മനയത്ത് ചന്ദ്രൻ, നൈസ് മാത്യു, കാസിം ഇരിക്കൂർ, വി.വസീഫ്, ഷാജികുമാർ, കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!