മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടം :യുവാവിന് ദാരുണാന്ത്യം

മുക്കം : മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടം :യുവാവിന് ദാരുണാന്ത്യം. കറുത്ത പറമ്പ് സ്വദേശി സച്ചിൻ ആണ് മരണപ്പെട്ടത് . ഇന്ന് പുലർച്ചെ 5 മണിയോടെയാണ് എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്തു കറുത്തപറമ്പിൽ ബൈക്കും പാൽ കൊണ്ടുപോകുന്ന മിനി പിക്അപ് വാനും തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടായത് .
അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടനെകെ എം സി ടി യിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

error: Content is protected !!