കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വൻ ഡിജെ പാർട്ടി

Report: Web Desk

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വൻ ഡിജെ പാർട്ടി.ക്രിസ്മസ് ദിനത്തിലാണ് കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് തിരുവനന്തപുരത്ത് ഡിജെ പാർട്ടി നടന്നത്. തിരുവനന്തപുരം പൊഴിയൂരിലെ പൊഴിക്കരയിലാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആയിരക്കണക്കിന് പേർ പങ്കെടുത്ത ഡിജെ പാർട്ടി നടന്നത്. ഫ്രീക്ക്സ് എന്ന പേരിലുള്ള യുവജനങ്ങളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ഡിജെ പാർട്ടിക്ക് പൊലീസ് അനുമതിയുമുണ്ടായിരുന്നില്ല. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് തുടങ്ങിയ പാർട്ടി രാത്രി വൈകിയും ഏതാണ്ട് 13 മണിക്കൂറോളമാണ് നീണ്ടുനിന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഘാടകർക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

error: Content is protected !!