
newsdesk
കോഴിക്കോട്: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച 4011 നാമനിർദ്ദേശ പത്രികകൾ പിൻവലിച്ചു. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. ജില്ലാ പഞ്ചായത്തിൽ 52 പത്രികകളാണ് പിൻവലിച്ചത്.
കോഴിക്കോട് കോർപറേഷനിൽ 203ഉം 12 ബ്ലോക്കുകളിലായി 329ഉം ഏഴ് മുനിസിപ്പാലിറ്റികളിലായി 554ഉം 70 ഗ്രാമപഞ്ചായത്തുകളിലായി 2873 പത്രികകളും പിൻവലിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതിൽ 1831 പത്രികകൾ പുരുഷൻമാരുടേതും 2180 പത്രികകൾ സ്ത്രീകളുടേതുമാണ്.