എസ് ഐ ആർ ഹെൽപ്പ് ഡെസ്ക് ഒരുക്കി ചെറുവാടി ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റ്

കൊടിയത്തൂർ :ചെറുവാടി ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റ്
വിവിധ കേന്ദ്രങ്ങളിൽ എസ് ഐ ആർ ഹെല്പ് ഡസ്കുകൾ നടത്തി.അതതു കേന്ദ്രങ്ങളിലെ ബി എൽ മാരുടെ സാന്നിധ്യത്തിലാണ് ഹെൽപ്പ് ഡെസ്കുകൾ നടത്തിയത്.ചെറുവാടി ജംഗ്ഷൻ ഹെൽപ്പ് ഡെസ്കിൽ ബി എൽ ഒ , എസ് മൻസൂർ സാനിദ്ധ്യത്തിലും , ചേലാംകുന്ന് ഉന്നതി അംഗണവാടി ,നെല്ലിക്കാപറമ്പ് തൊട്ടിമ്മൽ എന്നിവിടങ്ങളിൽ ബി എൽ ഒ എം മുഹമ്മദിൻ്റെ സാനിദ്ധ്യത്തിലും ആണ് നടന്നത്.ചെറുവാടി അങ്ങാടിയിൽ 273 പേരും ചേലാം കുന്നിൽ 268 പേരും തൊട്ടിമ്മൽ 159 പേരും പങ്കെടുത്തു.

ഓരോ കേന്ദ്രങ്ങളിലേയും 2002 ലെ വോട്ടർ പട്ടിക വിദ്യാർത്ഥികൾ ഡൗൺലോഡ് ചെയ്ത് അതിലെ വിവരങ്ങൾ അതിലെ വോട്ടറിൻ്റെ ബന്ധുവിൻ്റെ വിവരങ്ങൾ എന്നിവ കണ്ടുപിടിക്കുകയും വോട്ടറുടെ ആധാർ ഇലക്ഷൻ തിരിച്ചറിയൽ കാർഡ് എന്നിവ കൂടി ഉപയോഗിച്ച് എന്യൂമറേഷൻ ഫോം പൂരിപ്പിക്കുകയും ആണ് ചെയ്യുന്നത്.

പ്രോഗം ഒഫീസർ യു. സുജിത് ,വളണ്ടിയർ ലീഡർമാരായ ഷഹബാസ് അമൻ , ഫിസ ഷുക്കൂർ, അഞ്ജന ടി,
മുഹമ്മദ് റസൂൽ എന്നിവർ പരിപാടികൾക് നേതൃത്വം നൽകി.

സംസ്ഥാന എൻ എസ് എസ് സെൽ ആസൂത്രണം ചെയ്ത സമ്മതിദാനാവകശ ബോധവത്കരണം എന്ന പഠന ക്ലാസിൻ്റെ വിപുലീകരണം എന്ന നിലയിലാണ് പരിപാടി ആസൂത്രണം ചെയ്തത്. സംസ്ഥാനത്ത് തന്നെ മാതൃകാ പ്രൊജക്റ്റ് ആയി മാറിയിരിക്കുകയാണ് ഈ പ്രവർത്തനം.പുതിയ തലമുറയിലെ കുട്ടികളുടെ വിവരസാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിലെ വഴക്കവും, വേഗതയും അറിവും പഴയ തലമുറയ്ക്ക് കൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കപ്പെടുന്നു എന്ന രീതിയിൽ കൂടി ഈ പദ്ധതി ശ്രദ്ധയാകർഷിക്കുന്നു.

error: Content is protected !!