മാവൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബുകളുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം ജലീൽ പരപ്പനങ്ങാടി നിർവ്വഹിച്ചു

മാവൂർ : ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബുകളുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം അധ്യാപകനും പാഠ പുസ്തകരചനാസമിതി അംഗവും മോട്ടിവേഷൻ ട്രെയിനറുമായ ജലീൽ പരപ്പനങ്ങാടി നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് അബ്ബാസ് എ കെ അധ്യക്ഷനായ ചടങ്ങിൽ സയൻസ് ക്ലബ് പ്രസിഡൻ്റ് തേജസ് സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായ ദേവനന്ദ നന്ദിയും പറഞ്ഞു. വിവിധ ക്ലബ് ഭാരവാഹികളായ ഷൈനി നായർ , അക്ഷയ എം പി , ഹിന ഫാത്തിമ , അനവ്രത എന്നീ വിദ്യാർഥികൾ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു . ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിവിധ ക്ലബ്ബുകൾ അവതരിപ്പിച്ച പരിപാടികൾ അരങ്ങേറി.

error: Content is protected !!