കൂടരഞ്ഞി പൂവാറൻതോട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു ; കോഴിക്കോട് എസ്‌ എം സ്ട്രീറ്റിലെ വ്യാപാരി മരിച്ചു

കോഴിക്കോട് : കൂടരഞ്ഞി പൂവാറൻതോട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് , കോഴിക്കോട് എസ്‌ എം സ്ട്രീറ്റിലെ വ്യാപാരി മരിച്ചു . എസ്‌ എം സ്ട്രീറ്റിലെ മികി മികി റെഡിമെയ്ഡ് ഷോപ്പ് ഉടമ സയ്യിദ് നാജി യാണ് മരണപ്പെട്ടത് കോഴിക്കോട്, എരഞ്ഞിക്കൽ ,പാവണ്ണ സ്വദേശിയാണ് .ഇന്നലെ വൈകിയിട്ട് 6 മണിയോടെയാണ് അപകടം .

അപകട സമയത്ത് മരിച്ച സയ്യിദ് നജിക്കൊപ്പം മകനും സ്‌കൂട്ടറിൽ ഉണ്ടായിരുന്നു. 10 വയസുകാരനായ മകൻ ദിയാൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു .കുടുംബത്തോടൊത്ത് 4 ഇരുചക്രവാഹനങ്ങളിലായ് കൂടരഞ്ഞി പൂവാറൻ തോട്ടിൽ വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ഇവർ

അപകട സമയത്ത്പ്രദേശത്ത് മഴ പെയ്തിരുന്നു .സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെനാണ് നിഗമനം .

error: Content is protected !!