അനിശ്ചിതകാല ലോറി പണിമുടക്കിനൊരുങ്ങി ലോറി ഉടമകളുടെ സംഘടന; മാർച്ച് രണ്ടാം വാരം മുതൽ

കോഴിക്കോട്∙ മാർച്ച് രണ്ടാം വാരം മുതൽ അനിശ്ചിതകാല ലോറി പണിമുടക്കിനൊരുങ്ങി ലോറി ഉടമകളുടെ സംഘടന. ലോറിയുടമ സംഘടനകളുടെയും സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെയും ദീർഘകാലത്തെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.

ലോറികളുടെ മിനിമം വാടക, കിലോമീറ്റർ വാടക, ഹാൾട്ടിങ് വാടക എന്നിവ സംബന്ധിച്ചുള്ള കമ്മിറ്റി നിർദേശങ്ങൾ നടപ്പിൽ വരുത്തുക, ചരക്കു വാഹനങ്ങളിൽനിന്ന് ഈടാക്കുന്ന അട്ടിക്കൂലി–മറിക്കൂലി, കെട്ടുപൈസ എന്നിവ നിർത്തലാക്കുക, ഓവർലോഡ്, ഓവർഹൈറ്റ് ലോഡ് എന്നിവ നിയന്ത്രിക്കുക, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഒഴിവാക്കുക, ടിപ്പർ ലോറികൾക്ക് ഏർപെടുത്തിയിട്ടുള്ള സമയനിയന്ത്രണം എടുത്തുകളയുക തുടങ്ങിയവ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ലോറി ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

error: Content is protected !!