ജെസിഐ കാരശ്ശേരിയുടെ ആറാമത് സ്ഥാനാരോഹണ ചടങ്ങ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

മുക്കം : ജെസിഐ കാരശ്ശേരിയുടെ ആറാമത് സ്ഥാനാരോഹണ ചടങ്ങ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
മുക്കം മലയോരം ഗേറ്റ് വേ ഹോട്ടലിൽ നടന്ന ചടങ്ങ് മുൻ സോൺ പ്രസിഡണ്ട്‌ അഡ്വ സിദ്ധിഖ് ഉത്ഘാടനം നിർവഹിച്ചു .യു .റാഷിദ് അധ്യക്ഷൻ ആയ ചടങ്ങിൽ 2025 സോൺ 21 പ്രസിഡന്റ് അരുൺ .E .V മുഖ്യാതിഥി ആയി .

പുതിയ ഭാരവാഹികളായി കെ കെ മുഹമ്മദ് ആസാദിനെ പ്രസിഡന്റായും ഹാഫിസ്‌ റാഹത്തിനെ സെക്രട്ടറിയായും നിയാസ് സി കെ യെ ട്രെഷറർ ആയും തെരെഞ്ഞെടുത്തു .

ചടങ്ങിൽ സല്യൂട്ട് ദി സൈലന്റ് വർക്കർ അവാർഡ് ഈസ്റ്റ് മലയമ്മ സ്വദേശി സിദിഖിനും സല്യൂട്ട് ദി ടീച്ചർ അവാര്ഡ് എൻ പി കുഞ്ഞിരായിൻ മാസ്റ്റർ ക്കും നൽകി .മലയോരമേഖലയിലെ വ്യാപാരിസംഘടനകളുമായി സഹകരിച്ചു ബിസിനസ് മേഖലയിൽ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ”ലെവൽ അപ്പ്‌” എന്ന പദ്ധതിയുടെ ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു

ജെസിഐ യുടെ വൺ ലോം വൺ സ്കൂൾ പ്രോജെക്ടിൽ മുക്കം ഹയർ സെക്കന്ററി സ്കൂളിനെ തെരെഞ്ഞെടുത്തു .
മുഹമ്മദ് സലിം കെ കെ, സനിൻ കൈപാകിൽ ,ഡോ :റിയാസ് കുങ്കൻചേരി ,ഡോ :അനസ് എടാരത്ത് ,ഷഹറാജ്, നിയാസ് കൈതകാടൻ എന്നിവർ സംബന്ധിച്ചു

error: Content is protected !!